ng

ഹരിപ്പാട്.. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുതുകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മുതുകുളം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് എൽ.ഇ.ഡി ടി.വി നൽകി. സമ്മേളനം ജനറൽ സെക്രട്ടറി രാജു അപ്സര ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ്.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജെ.ദാസൻ, പി.ഉദയകുമാർ, എ.ഹലീൽ, കെ.വിജയകുമാർ, ജി.ലാൽമാളവ്യ തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് ജന.സെക്രട്ടറി ബി.രവീന്ദ്രൻ സ്വാഗതവും ജി.ജയസിംഹൻ നന്ദിയും പറഞ്ഞു.