ചാരുംമൂട്: രണ്ടു ദിവസങ്ങളിലായി താമരക്കുളത്തു നടന്ന കേരള കർഷകസംഘം ചാരുംമൂട് ഏരിയാ സമ്മേളനം സമാപിച്ചു. പൊതു സമ്മേളനം കയർ കോർപ്പറേഷൻ ചെയർമാൻ ടി.കെ.ദേവകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി പ്രസിഡന്റ് ആർ.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഗീത, എം.കെ.വിമലൻ, കെ.രാജൻ പിള്ള, പി.ജോസഫ്, പി.രാജൻ, എ.എ സലീം, ആർ.ബിനു തുടങ്ങിയവർ സംസാരിച്ചു.