ഹരിപ്പാട്: വീട്ടിൽ നിന്ന് കാണാതായ വീയപുരം കാരിച്ചാൽ നടുവിലേ പറമ്പിൽ ജോർജ് തോമസിന്റെ (72) മൃതദേഹം ആറ്റിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം വെളുപ്പിന് മുതൽ ജോർജ്ജിനെ കാണാനില്ലെന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വീടിന് സമീപത്തെ ആറ്റുകടവിൽ ചെരുപ്പ് കണ്ടെത്തി. ഹരിപ്പാട് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച മുങ്ങൽ വിദഗ്ദ്ധർ ആറ്റിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ വൈകിട്ടോടെ കരുവാറ്റ എസ്.എൻ കടവിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: മരിയമ്മ. മക്കൾ: ജൂലി, പരേതരായ സർജോൺ, സർജോന.