അമ്പലപ്പുഴ: കർഷകനെ പാടശേഖരത്തിലെ ചാലിൽ മരിച്ച നിലയിൽ കണ്ടെത്തി.തകഴി കുന്നുമ്മ മുക്കട ഇരുപത്തഞ്ചിൽ പുത്തൻ പറമ്പു വീട്ടിൽ പ്രകാശനാണ് (49) മരിച്ചത്. മുക്കട കിഴക്കെ പാടശേഖരത്തിലെ കർഷകനായ പ്രകാശന്റെ നെല്ല് കഴിഞ്ഞ 30 ദിവസത്തോളമായി ശക്തമായ കാറ്റിലും മഴയിലും വീണു കിടക്കുകയാണ്. ഒരേക്കർ സ്വന്തമായും, 2 ഏക്കർ പാട്ടത്തിനെടുത്തും കൃഷി ചെയ്തുവരുകയായിരുന്നു .കൊയ്ത്ത് യന്ത്രം കിട്ടാതിരുന്നതിനെ തുടർന്ന് പ്രകാശൻ നിരാശയിലായിരുന്നു .11 ന് രാവിലെ പാടശേഖരത്തേക്കു പോയ പ്രകാശനെ വൈകുന്നേരമായിട്ടും കാണാതിരുന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ചാലിൽ വീണു മരിച്ചുകിടക്കുന്നതുകണ്ടത്. ഭാര്യ :സുമ. മകൻ :പ്രശാന്ത്.