കറ്റാനം: കറ്റാനത്ത് സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം രണ്ട് വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റതായി പരാതി. കഴിഞ്ഞ ദിവസം രാവിലെ എട്ടോടെ കറ്റാനം ജംഗ്ഷന് സമീപമുള്ള ഗ്രൗണ്ടിൽ വിദ്യാർത്ഥികൾ കളിച്ചു കൊണ്ടിരിക്കെയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ തിരുവല്ലാ സ്വകാര്യ ആശുപത്രിയിലും മറ്റേ വിദ്യാർത്ഥിയെ മാവേലിക്കര ഗവ: ആശുപCതിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ കുറത്തികാട് പൊലീസ് കേസെടുത്തു.