വള്ളികുന്നം : കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ വള്ളികുന്നം പടിഞ്ഞാറ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന കുടുംബമേള ഇലിപ്പക്കുളം രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.രാമചന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.കെ.ദാമോദരൻ, പി.സുധാകരൻ, സുധാകുമാരി, ജോഷ്വാ, പത്മനാഭപിള്ള, നരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.