രാമങ്കരി : കുട്ടനാട്ടിലെ കാർഷിക മേഖലയിൽ യഥാസമയം വിത്ത് എത്താത്തതിൽ പ്രതിഷേധിച്ച് വിവിധ പാടശേഖര സമിതി ഭാരവാഹികൾ രാമങ്കരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് ഉപരോധിച്ചു. സമരം വെളിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു.
പടിഞ്ഞാറെ വെള്ളിശ്രാക്കൽ പാടശേഖരസമിതി. പ്രസിഡന്റ് . കെ സി ജോസഫ് ,
ജയിംസ് വാണിയപ്പുരയ്ക്കൽ, ഷാജി, ചെറുകാട് എം ജി രാധാകൃഷ്ണൻ, കെ പി അശോകൻ, സി വി രാജേഷ്, സുനിൽ ആർ, കുഞ്ഞച്ചൻ മുന്നൂറ്റിൽ, രാജേഷ് ചാലുങ്കൽ സജി പോത്താലിൽ, ജോസഫ് കൊച്ചുകളം.എന്നിവർ സംസാരിച്ചു. 15ാം തീയതിയ്ക്കകം വിത്ത് നൽകാമെന്ന് ഡെപ്യൂട്ടി ഡയറക്ടർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഉപരോധം അവസാനിപ്പിച്ചു.