മാവേലിക്കര- ആത്മബോധോദയ സംഘത്തിന്റെ കേന്ദ്ര സ്ഥാപനമായ ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞത്തിന് ആശ്രമാധിപതി ദേവാനന്ദ ഗുരു അനുഗ്രഹ പ്രഭാഷണത്തോടെ തുടക്കമായി. രാവിലെ ഗുരുപൂജ, ഗുരുദക്ഷിണ, പ്രാർത്ഥന, ആശ്രമപ്രദക്ഷിണം എന്നിവ നടന്നു. സമാപന ദിവസമായ 17 വരെ രാപ്പകൽ നാമസങ്കീർത്തനാലാപവും പ്രാർത്ഥനയും നടക്കും. 17ന് എതിരേൽപ്, ആശ്രമപ്രദക്ഷിണം, ദീപക്കാഴ്ച, ശംഖനാദം, മണിനാദം, ഓങ്കാരധ്വനി തുടങ്ങിയ ചടങ്ങുകളോടെ സ്തുതി സമാപിക്കും.