മാവേലിക്കര- വൈ.എം.സി.എ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണം ജില്ലാ പഞ്ചായത്ത് അംഗം ജേക്കബ് ഉമ്മൻ ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ പ്രസിഡന്റ് ഫാ.ഗീവർഗീസ് പൊന്നോല അദ്ധ്യക്ഷനായി. ബോർഡ് അംഗം പ്രൊഫ.പി.ജെ.ഉമ്മൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എ.എസ്.ഐ എം.എസ്.ബേബി ക്ലാസെടുത്തു. സ്കൂൾ മാനേജർ ജോൺ കുര്യൻ, പ്രിൻസിപ്പൽ സൂസൻ സാമുവേൽ, പ്രഥമാധ്യാപിക ഷീബ വർഗീസ്, പി.ടി.എ പ്രസിഡന്റ് എസ്.ശശികുമാർ, വൈസ് പ്രസിഡന്റ് ബിനു തങ്കച്ചൻ, സ്റ്റാഫ് സെക്രട്ടറി സന്തോഷ് ജോസഫ്, ഭൂമിത്ര സേന കോഓഡിനേറ്റർ വർഗീസ് പോത്തൻ, പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി ട്രസ്റ്റിസാമുവേൽ വർഗീസ്, വൈ.എം.സി.എ സബ് റീജിൻ വൈസ് ചെയർമാൻ സി.ഐ.സജു കല്ലറയ്ക്കൽ, ബോർഡ് അംഗം ഡോ.പ്രദീപ് ജോൺ ജോർജ് എന്നിവർ സംസാരിച്ചു.