a

മാവേലിക്കര: തെക്കേക്കര പ‌ഞ്ചായത്തിൽ പല്ലാരിമംഗലം വാർഡിലെ വില്ലേജ് ഓഫീസ് മുതൽ വല്ലേഴത്ത് ജംഗ്ഷൻ വരെയുള്ള റോഡ് റീടാറിംഗ് നടത്തുന്നതിന് ഭരണസമിതി അംഗീകാരം നൽകിയ ശേഷം അന്തിമ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് പല്ലാരിമംഗലം വാർഡ് അംഗം വി..ഹരികുമാർ ഭരണസമിതി യോഗത്തിൽ നിലത്ത് കുത്തിയിരുന്നു.

പഞ്ചായത്ത് അംഗം സമരം ആരംഭിച്ചതോടെ കൂടുതൽ കോൺഗ്രസ് നേതാക്കൾ സമരത്തിന് പിൻതുണയുമായി എത്തി. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷൈലാ ലക്ഷ്മണനും സെക്രട്ടറി എ.കെ സിനിയും കോൺഗ്രസ് നേതാക്കളായ ബ്ലോക്ക് പ്രസിഡന്റ് കെ.ഗോപൻ, ഡി.സി.സി സെക്രട്ടറി എം.കെ സുധീർ, ഡി.സി.സി അംഗം കെ..രാധാകൃഷ്ണക്കുറുപ്പ്, ഐ.എൻ.ടി​.യു.സി റീജി​യണൽ പ്രസിഡന്റ് അജിത്ത് തെക്കേക്കര, യൂത്ത് കോൺഗ്രസ് നേതാവ് അയ്യപ്പൻ പിള്ള തുടങ്ങിയവരുമായി ചർച്ച നടത്തി. റോഡ് നിർമ്മാണം വേഗത്തിൽ ഏറ്റെടുക്കുമെന്ന് രേഖാമൂലം എഴുതി വാങ്ങിയ ശേഷം വൈകിട്ട് മൂന്നരയോടെ സമരം അവസാനിപ്പിച്ചു.