ആലപ്പുഴ: നഗരത്തിലെ യൂഡിസ്മാറ്റ് കുടിവെള്ള പദ്ധതിയിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ സൗത്ത്,നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് ആലപ്പുഴ വാട്ടർ അതോറിട്ടി എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിലേക്ക് മാർച്ച് നടത്തും. രാവിലെ 10 ന് ഡി.സി.സി പ്രസിഡന്റ് എം ലിജു ഉദ് ഘാടനം ചെയ്യും