ആലപ്പുഴ:ഡിസംബർ ഒൻപതിന് ടി.ഡി മെഡിക്കൽ കോളേജ് സുവർണ ജൂബിലി ഹാളിൽ നടക്കുന്ന സംസ്ഥാനതല കർഷക അവാർഡ് ദാനത്തിന്റെയും പ്രീ വൈഗയുടെയും ഭാഗമായി കാർഷികോത്പന്നങ്ങൾ,മൂല്യവർദ്ധിത ഉത്പന്നങ്ങൾ,കാർഷിക യന്ത്രങ്ങൾ എന്നിവയുടെ പ്രദർശനം നടത്താൻ ജനറൽ കമ്മിറ്റി യോഗം തീരുമാനിച്ചു.

യോഗത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ കൃഷി ഓഫീസർ ലത ജി.പണിക്കർ സംസാരിച്ചു.