ആലപ്പുഴ : പാല ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പരാജയപ്പെടുത്താൻ ശ്രമിച്ച പി.ജെ.ജോസഫ് രാഷ്ട്രീയ വഞ്ചന തുടരുകയാണെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ നേതൃയോഗം കുറ്റപ്പെടുത്തി. കുട്ടനാട് സന്ദർശിച്ച് മന്ത്രി സുനിൽകുമാറിനെ കലവറയില്ലാതെ അഭിനന്ദിച്ച് ഇടതുപക്ഷത്തിന്റെ കൈയ്യടിനേടിയ പി.ജെ.ജോസഫ് ഇടതുപക്ഷത്തേക്കുള്ള ചേരിമാറ്റത്തിന്റെ മുന്നൊരുക്കമാണ് നടത്തിയതെന്ന് യോഗം ആരോപിച്ചു. പാർട്ടി ഉന്നതാധികാര സമിതിഅംഗം വി.ടി.ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.വി.ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജേക്കബ് തോമസ് അരികുപ്പുറം,പ്രമോദ് നാരായണൻ,ജന്നിംഗ്സ് ജേക്കബ്,തോമസ് കളരിക്കൽ എന്നിവർ സംസാരിച്ചു.