ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്തണമെന്ന ശുപാർശ പൂഴ്ത്തിവയ്ക്കുകയും അഴിമതിക്കാരെ സംരക്ഷിക്കുകയും ചെയ്ത ജലവകുപ്പ് മേധാവികളുടെ നടപടി പ്രതിഷേധാർഹമാണെന്ന് സി.പി.ഐ.ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി പി.വി.സത്യനേശൻ പറഞ്ഞു.
ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ അഴിമതി പാലാരിവവട്ടം മാതൃകയിൽ അന്വേഷിക്കണമെന്നും അഴിമതിക്കാരെ ജയിലിലടക്കണമെന്നും ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കണമെന്നും ആവശ്യപ്പെട്ടു സി.പി.ഐ നടത്തുന്ന ത്രിദിന സത്യാഗ്രഹത്തിന്റെ രണ്ടാം ദിവസത്തെ സത്യാഗ്രഹം കളർകോട് യുഡിഎസ് മറ്റ്സ് പ്രൊജക്ട്ക് ഓഫീസിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഇ.കെ.ജയൻ അദ്ധ്യക്ഷനായി.ജി.കൃഷ്ണപ്രസാദ്, ജി. പുഷ്പരാജൻ ,ബി.നസീർ,
മണിവിശ്വനാഥ്, കെ.എം.ജുനൈദ് എന്നിവർ പ്രസംഗിച്ചു. സമരം ഇന്ന് അവസാനിക്കും.