obit

കായംകുളം: സ്വപ്ന ജൂവലേഴ്സ്, സ്വപ്ന സിൽക്സ് തുടങ്ങിയ സ്വപ്ന ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടറും പ്രമുഖ വ്യാപാരിയുമായ കായംകുളം എരുവ പടിഞ്ഞാറ് ചാപ്രായിൽ ടി​. സദാനന്ദൻ (66) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന് വീട്ടുവളപ്പിൽ.ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റസ് അസോസിയേഷൻ,വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: രാധാമണി. മക്കൾ: സ്വപ്ന, സനു സദാനന്ദൻ( സ്വപ്ന ജൂവലറി.മാവേലിക്കര), ഡോ.സേതു. (ഡയറക്ടർ ദേശിങ്ങനാട് സ്കാൻ സെന്റർ ,കായംകുളം). മരുമക്കൾ: പ്രദീപ് (സ്വപ്ന സിൽക്ക്സ് കായംകുളം), അഖില, മേഘ. പരേതനോടുള്ള ആദരസൂചകമായി കായംകുളത്തെ സ്വർണ്ണം, വെള്ളി വ്യാപാരികൾ ഇന്ന് കടകൾ അടച്ചി​ടും.