ആലപ്പുഴ: നഗരപരിധിയിലും സമീപപ്രദേശങ്ങളിലും പൊതുമരാമത്ത് വകുപ്പിന്റെ അധികാര പരിധിയിലുള്ള റോഡുകളിലെ കൈയേറ്റക്കാർ ഏഴുദിവസത്തിനകം ഒഴിഞ്ഞുപാേകണമെന്നും ഇല്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
അനധികൃത നിർമ്മാണ സാമഗ്രികൾ, മര ക്ഷണങ്ങൾ, തടി ഉരുപ്പടികൾ എന്നിവ റോഡുവക്കുകളിൽ സൂക്ഷിച്ചു വരുന്നുണ്ട്. കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനാവശ്യമായ ചെലവ് ബന്ധപ്പെട്ടവരിൽ നിന്ന് നിയമപ്രകാരം ഈടാക്കും.