ആലപ്പുഴ: കാക്കനാട് മീഡിയ അക്കാദമി സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ച് പോകുന്ന ആലപ്പുഴ ജില്ല ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതലയ്ക്ക് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ യാത്രഅയപ്പ് നൽകി. അസിസ്റ്റന്റ് എഡിറ്റർ കെ.എസ്. സുമേഷ് അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ സോമു ജേക്കബ്, ഫോട്ടോഗ്രാഫർ പി. ഡാലു, ടൈപ്പിസ്റ്റ് ആശാ മാത്യു, സിനിമ ഓപ്പറേറ്റർ പി. സിബി എന്നിവർ സംസാരിച്ചു.