ആലപ്പുഴ: സാമൂഹ്യമാദ്ധ്യമങ്ങളിൽ സജീവമായ വ്യക്തികളേയും ഗ്രൂപ്പുകളേയും പ്രൊമോഷൻ കമ്പനികളെയും പങ്കെടുപ്പിച്ച് കയർകേരളയുടെ പ്രചാരണത്തിനായി സംഘടിപ്പിക്കുന്ന 'സോഷ്യൽ വ്യൂവേഴ്സ്' സംഗമം 16ന് വൈകിട്ട് 4 ന്‌ ആലപ്പുഴ ഹോട്ടൽ പമേരയിൽ മന്ത്രി ടി.എം. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും.

സാമൂഹ്യമാദ്ധ്യമങ്ങൾ വഴി കയർകേരളയെ ഏറ്റവും കൂടുതൽ ആളുകളിൽ എത്തിക്കുന്ന മികച്ചപോസ്റ്റിനും വീഡിയോയ്ക്കും കയർ കേരള സോഷ്യൽ മീഡിയ അവാർഡ് നൽകും. ഏറ്റവും ശ്രദ്ധേയമായ ഇടപെടൽ നടത്തുന്ന 15 പേരെ കയർകേരളയുടെ സമാപന ചടങ്ങിൽ ആദരിക്കും. ടൂറിസ്റ്റുകളെയും മറ്റും ആകർഷിക്കുന്ന നിലയിൽ കയർ വ്യവസായത്തെ വികസിപ്പിക്കുന്നതിനും കയർമേഖലയെ പുനരുദ്ധരിക്കുന്നതിനും സമൂഹമാദ്ധ്യമങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനാണ്‌ സോഷ്യൽ വ്യൂവേഴ്സ് എന്ന പരിപാടി സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്നവരെ സോഷ്യൽ മീഡിയ പാർട്ണർമാരാക്കും.

വിശദ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ഫോൺ: 7994327527, 9947277992, 9633105727.

 യൂട്യൂബ് ചാനൽ തുടങ്ങി

കയർകേരളയുടെ യൂ ട്യൂബ് ചാനൽ മന്ത്രി ടി.എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. കയർകേരള രാജ്യാന്തര പ്രദർശനമേളയുമായി ബന്ധപ്പെട്ട പരിപാടികൾക്കൊപ്പം കയർമേഖലയുമായി ബന്ധപ്പെട്ട പഴയതും പുതിയതുമായ വീഡിയോ ദൃശ്യങ്ങളും ഈ ചാനലിലൂടെ ലഭിക്കും. യൂ ട്യൂബിൽ 'കയർ ഫെയർ' എന്നു സെർച്ച് ചെയ്താൽ ഈ ചാനൽ കാണാനാകും.

.