ആലപ്പുഴ: കുടിവെള്ള പദ്ധതിയിലെ അഴിമതിക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന സമര പരിപാടികളുടെ ഭാഗമായി 17 ന് വൈകിട്ട് 4 ന് ആലപ്പുഴ ആലുക്കാസ് ഗ്രൗണ്ടിൽ ജനകീയ കൺവൻഷൻ നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.