ഹരിപ്പാട്: ഓച്ചിറ വൃശ്ചികോത്സവമായ നവംബർ 17 മുതൽ 28 വരെ ഓച്ചിറ ഗ്രേറ്റർ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തുന്നു. ഓച്ചിറ പടനിലത്തു പടിഞ്ഞാറേ ആൽത്തറയുടെ വടക്കു ഭാഗത്തു സജ്ജീകരിച്ചിട്ടുള്ള സ്റ്റാളിൽ ദിവസവും പകൽ 10 മുതൽ ഒന്ന് വരെ പരിശോധനയുണ്ടാകും. അഹല്യ കണ്ണാശുപത്രിയിലെ ഡോക്ടർമാരും മറ്റ് വിദഗ് ദ്ധരും പരിശോധനകൾക്കു നേതൃത്വം നൽകും. പൊതുജനങ്ങൾ ക്യാമ്പിലെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രസിഡന്റ് പുഷ്പാംഗദൻ, സെക്രട്ടറി മായാ സന്തോഷ്, അഡ്മിനിസ്‌ട്രേറ്റർ സന്തോഷ് കുമാർ, ട്രഷറർ അർച്ചനാ ജയപ്രകാശ്, പ്രോജക്ട് കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണ പിള്ള, ക്യാമ്പ് കോഓഡിനേറ്റർ സുരേഷ് പോറ്റി എന്നിവർ അറിയിച്ചു.