ആലപ്പുഴ : ജോസ് ആലുക്കാസ് ജൂവലറിയുടെ 55-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ഷോറൂമും ലയൺസ് ക്ലബ് ആലപ്പുഴയും സംയുക്തമായി നാൽപ്പതോളം നിർദ്ധന രോഗികൾക്ക് സാമ്പത്തിക സഹായം നൽകി. ജോസ് ആലുക്കാസിന്റെ 45 ഷോറൂമുകളിലും ഇത്തരം ജീവകാരുണ്യ പ്രവൃത്തികൾ നടത്തുകയുണ്ടായി. ഇനിയും ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ചെയർമാൻ ജോസ് ആലുക്ക അറിയിച്ചു. ആലപ്പുഴ ഷോറൂം അങ്കണത്തിൽ നടന്ന ധനസഹായ വിതരണോദ്ഘാടനം ഷാനിമോൾ ഉസ്മാൻ എം.എൽ.എ നിർവ്വഹിച്ചു. ജോസ് ആലുക്കാസ് പ്രോപ്പർട്ടീസ് മാനേജർ അപ്പച്ചൻ മലയിൽ അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ് മുൻ പ്രസിഡന്റ് അഡ്വ. പി.ജെ മാത്യു, ആലപ്പുഴ ഷോറൂം മാനേജർ എ.ബി ജയറാം, അസിസ്റ്റന്റ് മാനേജർ ലിന്റോ ലാസർ, അക്കൗണ്ട്സ് മാനേജർ ജിജു കെ.ജെ എന്നിവർ സംസാരിച്ചു. ആലപ്പുഴ ലയൺസ് ക്ലബ് പ്രസിഡന്റ് യുജിൻ ജോർജ് സ്വാഗതവും ജോസ് ആലുക്കാസ് റീജിയണൽ മാനേജർ കെ.പി ജോസഫ് നന്ദിയും പറഞ്ഞു.