ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ അഴിമതിയെപ്പറ്റി വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യമുയർത്തി വാട്ടർ അതോറിട്ടി എംപ്ളോയീസ് യൂണിയൻ (സി.എെ.ടി.യു) ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് കത്ത് നൽകി. അഴിമതിയെപ്പറ്റി അന്വേഷിക്കണമെന്ന മന്ത്രി സുധാകരൻെറ കത്ത് പൂഴ്ത്തി വയ്ക്കുകയും കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന സൂപ്രണ്ടിംഗ് എൻജിനിയറുടെ ശുപാർശ അട്ടിമറിക്കുകയും ചെയ്ത ഉന്നത ഉദ്യാേഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കത്തിലുണ്ട്.