ചാരുംമൂട് : സി.പി.ഐ യുടെ നേതൃത്വത്തിലുള്ള ഭവന നിർമ്മാണ സഹായ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചുനക്കരയിൽ നടന്നു. മാവേലിക്കര മണ്ഡലം കമ്മിറ്റിയുടെ ചുമതലയിൽ ചുനക്കര സ്വദേശി രാജേന്ദ്രപ്രസാദിനാണ് ആദ്യ ഭവനം ഒരുങ്ങുന്നത്. മണ്ഡലം കമ്മിറ്റിയംഗവും അഭിഭാഷകയുമായ റ്റി.രാധയാണ് ഭർത്താവ് എം.രാജേന്ദ്രന്റെ സ്മരണാർത്ഥം വീട് നിർമ്മാണത്തിനുള്ള മുഴുവൻ ചെലവുകളും വഹിയ്ക്കുന്നത്.
സി.പി.ഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം ബിനോയ് വിശ്വം എം.പി വീടിന് ശിലയിട്ടു. ചടങ്ങിൽ സംസ്ഥാന കമ്മിറ്റിയംഗം കെ.എസ്.രവി അദ്ധ്യക്ഷത വഹിച്ചു. മന്ത്രി പി.തിലോത്തമൻ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടേറിയേയറ്റംഗങ്ങളായ ടി.പുരുഷോത്തമൻ, പി.പ്രസാദ്, ജില്ലാ സെക്രട്ടറി റ്റിടി.ജെ.ആഞ്ചലോസ്, എൻ.രവീന്ദ്രൻ, കെ ചന്ദ്രനുണ്ണിത്താൻ,ശ്രീകുമാർ, എ.ഷാജഹാൻ,അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു.