വള്ളികുന്നം: പാതയോരങ്ങൾക്ക് സമീപം വളർന്നു നിൽക്കുന്ന കാടുകൾ മോഷ്ടാക്കൾക്കും മാലിന്യം തള്ളുന്നവർക്കും അനുഗ്രഹമായി മാറുമ്പോൾ നാട്ടുകാർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല. വളളികുന്നം, ഭരണിക്കാവ് ഗ്രാമ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളടക്കം ഇരു ദേശീയ പാതകളുമായി ബന്ധിച്ചുള്ള ചുനാട്-കാമ്പിശേരി റോഡുകൾ ഉൾപ്പെടെയുള്ള പ്രധാന പാതകളുടെ വശങ്ങളിലായാണ് കാട് വളർന്ന് നിൽക്കുന്നത്.
വളളികുന്നം, ഭരണിക്കാവ് ഗ്രാമ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളടക്കം ഇരു ദേശീയ പാതകളുമായി ബന്ധിച്ചുള്ള ചുനാട്-കാമ്പിശേരി റോഡുകൾ ഉൾപ്പെടെയുള്ള പ്രധാന പാതകളുടെ വശങ്ങളിലായാണ് കാട് വളർന്ന് നിൽക്കുന്നത്. കാഴ്ച മറയ്ക്കും വിധം ഒരാൾ പൊക്കത്തിൽ കാട് വളർന്ന് നിൽക്കുന്നതിനാൽ ഇവിടെ വാഹനാപകടങ്ങൾ ഉണ്ടാകുന്നത് പതിവാണ്. ഒരാഴ്ച മുമ്പാണ് വൈദ്യുതി സബ് സ്റ്റേഷന് സമീപം കുറ്റിക്കാടിനുള്ളിൽ മറഞ്ഞിരുന്ന മോഷ്ടാവ് ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങി വന്ന വീട്ടമ്മയുടെ മാല കവർന്നത്. ഇലിപ്പക്കുളത്തും സമാനമായ സംഭവം നടന്നത് അടുത്തിടെയാണ്.
മാലിന്യ സംസ്കരണമില്ല
കെ.പി റോഡിന്റെ വശങ്ങളിലുമുൾപ്പെടെ മാലിന്യ മുക്തമായ ഗ്രാമ പഞ്ചായത്തുകളുടെ റോഡിന്റെ വശങ്ങളിലും കുറ്റിക്കാടുകളിലും അറവു മാലിന്യവും ഇറച്ചിക്കോഴി മാലിന്യവും ചാക്കിൽ കെട്ടിത്തള്ളുന്നത് പതിവാണ്. പ്രദേശത്ത് അനധികൃതമായി പ്രവർത്തിക്കുന്ന.ഇറച്ചിക്കോഴി കടകൾക്കും മറ്റും സംസ്കരണ പ്ലാന്റില്ലാത്തതാണ് ഇതിനു കാരണമെന്ന് നാട്ടുകാർ പറയുന്നു.
മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കളുടെ ശല്യം മൂലം വഴിയാത്രക്കാർക്ക് ഇതുവഴി യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതിയായി. ഇതിനെതിരെ അധികൃതർ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം ശക്തമായ പ്രതിക്ഷേധ പരിപാടികൾ സംഘടിപ്പിക്കും.
നാട്ടുകാർ