തുറവൂർ:പറയകാട് നാലുകുളങ്ങര ശ്രീ മഹാദേവി ക്ഷേത്രത്തിൽ പൊങ്കാല ഉത്സവം 17 ന് നടക്കും. തന്ത്രി ജിതിൻഗോപാൽ, മേൽശാന്തി വാരണം ടി.ആർ. സിജി ശാന്തി എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും. ചടങ്ങുകൾക്ക് ദേവസ്വം പ്രസിഡന്റ് എൻ.ദയാനന്ദൻ, സെക്രട്ടറി പി. ഭാനുപ്രകാശ് എന്നിവർ നേതൃത്വം നൽകും.