മാവേലിക്കര: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ശേഷം പിടിയിലായ കൊലക്കേസ് പ്രതി അപ്പുണ്ണിയേയും ഇയാളെ രക്ഷപ്പെടാൻ സഹായിച്ചവരേയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി അന്വേഷണം ആരംഭിച്ചു. അപ്പുണ്ണിയെ രക്ഷപ്പെടാൻ സഹായിച്ച കായംകുളം എരുവ കോട്ടയിൽ ഷിനു എന്ന ഫിറോസ്ഖാൻ (29), പള്ളിക്കൽ മഞ്ഞാടിത്തറ ബിസ്മിനാ മൻസിലിൽ അച്ചു എന്ന ബുനാഷ്ഖാൻ (26) എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. അപ്പുണ്ണിയെ നൂറനാട് നിന്നു കായംകുളത്തും പിന്നീട് കരുവാറ്റയിലുമെത്തിച്ച ബുനാഷ്ഖാന്റെ കാർ പൊലീസ് കണ്ടെടുത്തു. അപ്പുണ്ണിയെ സന്ദർശിക്കാനും കയറ്റിക്കൊണ്ടു പോകാനും ഉപയോഗിച്ച ഫിറോസ്ഖാന്റെ കാറും പൊലീസ് കണ്ടെത്തി.