photo

ചേർത്തല :ചേർത്തല നഗരസഭ ആറാം വാർഡിൽ പുതുതായി നിർമ്മിച്ച പ്രിയദർശിനി സ്മാരക അംഗൻവാടി കെട്ടിടം വയലാർ രവി എം.പി.ഉദ്ഘാടനം ചെയ്തു.നഗരസഭ ആക്ടിംഗ് ചെയർ പേഴ്‌സൺ ശ്രീലേഖ നായർ അദ്ധ്യക്ഷത വഹിച്ചു.
വാർഡ് കൗൺസിലർ എ.അരുൺലാൽ,സി.ഡി.ശങ്കർ,സിന്ധു ബൈജു,ലീന രാജു,ബി.ഭാസി,ബി.ഫൈസൽ, പി. കെ.സുരേന്ദ്രൻ,എൻ. രാജേഷ്, ആശാ റാണി എന്നിവർ സംസാരിച്ചു. ഇന്ദിര പ്രിയദർശിനി ട്രസ്റ്റ് സംഭാവനയായി നൽകി 3 സെന്റ് സ്ഥലത്ത് വയലാർ രവി എം.പിയുടെ പ്രാദേശിക വികസന പദ്ധതിയിൽപ്പെടുത്തി അനുവദിച്ച 9 ലക്ഷം രൂപ വിനിയോഗിച്ചാണ് അംഗൻ വാടി കെട്ടിടം പൂർത്തിയാക്കിയത്.