ചേർത്തല : കെ.വി.എം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ നേതൃത്വത്തിൽ ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ സൗജന്യ വൈദ്യപരിശോധനയും ബോധവത്കരണ പരിപാടികളും നടത്തും.വിദഗ്ദ്ധ ഡോക്ടർമാർ പങ്കെടുക്കും.ഫണ്ടസ് ഫോട്ടോഗ്രാഫി സൗജന്യ നേത്ര പരിശോധന,സൗജന്യ പ്രമേഹ പരിശോധന,സൗജന്യ നിരക്കിൽ ഗ്ലൂക്കോമീറ്റർ വിതരണം,ഡയറ്റ് കൗൺസലിംഗ് എന്നിവ ലഭ്യമാക്കും.ഫോൺ:9947132755,9074815587.