ചേർത്തല: തിരുവിതാംകൂർ ദേവസ്വം ബോർഡും പുതുമന തന്ത്റ വിദ്യാലയവും ചേർന്ന് ഏർപ്പെടുത്തിയ വാദ്യകലാനിധി പുരസ്‌കാരം വയലിൻ വിദ്വാൻ ബിജു മല്ലാരി ഏറ്റുവാങ്ങി. 5000 രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ദേവസ്വം മന്ത്റി കടകംപള്ളി സുരേന്ദ്രൻ സമ്മാനിച്ചു. ചേർത്തല നഗരസഭ 18-ാം വാർഡിൽ ശെൽവ നിവാസിൽ പത്മനാഭൻ ഉണ്ണി-ഭാർഗവിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ:സോജ.മക്കൾ:അഭിറാം,ആരതി.