benson

ചാരുംമൂട്: ബസിന് പിന്നിൽ ബുള്ളറ്റിടിച്ച് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗൃഹനാഥൻ മരിച്ചു. കുടശ്ശനാട് തെക്കേടത്ത് ജോണിന്റെ മകൻ ബൻസൺ ജോൺ (കൊച്ചുമോൻ,46) ആണ് മരിച്ചത്.

കായംകുളം - പുനലൂർ സംസ്ഥാന പാതയിൽ ചൊവ്വാഴ്ച രാത്രി 8.45ന് നൂറനാട് പാറ ജംഗ്ഷനിലായിരുന്നു അപകടം. ചാരുംമൂട്ടിൽ നിന്നുംന്ന് വീട്ടിലേക്കു പോകുന്നതിനിടെ ജംഗ്ഷനിൽ നിറുത്തിയിട്ടിരുന്ന കെ.എസ്. ആർ.ടി. സി വേണാട് ബസിന്റെ പിന്നിലേക്ക് കൊച്ചുമോൻ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് നിയന്ത്രണംതെറ്റി ഇടിച്ചു കയറുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റ കൊച്ചുമോനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. പ്രവാസിയായ കൊച്ചുമോൻ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. മടക്കയാത്രക്കുള്ള ഒരുക്കത്തിനിടെയാണ് അപകടം . സംസ്കാരം പിന്നീട്.ഭാര്യ: റീന

.