ആലപ്പുഴ : അമ്പലപ്പുഴ സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ 66-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷ സമ്മേളനം 20ന് രാവിലെ 10ന് ജില്ലാ പൊലീസ് എംപ്ളോയിസ് സഹകരണ സംഘം ഹാളിൽ (എ.ആർ.ക്യാമ്പിന് എതിർവശം) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.സ്പെഷ്യൽ ഓഫീസർ പി.വി. ജോസഫ് അദ്ധ്യക്ഷത വഹിക്കും. . ജോയിന്റ് രജിസ്ട്രാർ ബി.എസ്.പ്രവീൺദാസും സഹകരണ സംഘം ജോയിന്റ് ഡയറക്ടർ ജി.ഗീതാംബികയും വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. അമ്പലപ്പുഴ അസിസ്റ്റന്റ് രജിസ്ട്രാർ സായി വെങ്കിടേഷ്.സി സ്വാഗതവും അസിസ്റ്റന്റ് ഡയറക്ടർ ജെ.ശാന്തകുമാരി നന്ദിയും പറയും.