ചേർത്തല:കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് അഞ്ച്,എട്ട് വാർഡുകളിലായി പ്രവർത്തിക്കുന്ന കേരളാരാമം റസിഡൻസ് അസോസിയേഷന്റെ രാത്രികാല നിരീക്ഷണ നടത്തം പട്ടണക്കാട് സി.ഐ വിജയശങ്കർ ഉദ്ഘാടനം ചെയ്തു. അഞ്ച് ഗ്രൂപ്പുകളായി തിരിച്ചിട്ടുള്ള ടീമിന്റെ നേത്യത്വത്തിലാണ് നിരീക്ഷണം.
ഓരോ ഗ്രൂപ്പിനും തിരിച്ചറിയൽ കാർഡും നൽകിയിട്ടുണ്ട്.ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു.എ.സുനിൽകുമാർ,തുളസീധരൻ,പഞ്ചായത്ത് അംഗം ജഗദീഷ് എന്നിവർ സംസാരിച്ചു.