ചേർത്തല : ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി തണ്ണീർമുക്കംഗ്രാമപഞ്ചായത്തും തണ്ണീർമുക്കം സി.എച്ച്.സിയും കുടുംബശ്രീയും യുവജനക്ഷേമ ബോർഡും കിൻഡർ ആശുപത്രിയും തണ്ണീർമുക്കം ഗവ.എച്ച്.എസ്.എസും സംയുക്തമായി ഇന്ന് കൂട്ട നടത്തം മധുരം 2019 സംഘടിപ്പിക്കും.തണ്ണീർമുക്കം സ്‌കൂൾ കവലയിൽ നിന്നും രാവിലെ 10.30ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് ഫ്ളാഗ് ഒഫ് ചെയ്യും.പണ്ഡി​റ്റ് കറുപ്പൻ ഹാളിന് സമീപം നടക്കുന്ന സമാപന സമ്മേളനം മെഡിക്കൽ ഓഫീസർ ഡോ.അമ്പിളി ഉദ്ഘാടനം ചെയ്യും. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ ബിനിത മനോജ് അദ്ധ്യക്ഷത വഹിക്കും.