കായംകുളം : ദുബായിലുണ്ടായ വാഹനാപകടത്തിൽ കായംകുളം സ്വദേശി മരിച്ചു.പെരുങ്ങാല ആലംമ്പള്ളിൽ രതീഷ് ബാബുവാണ് മരിച്ചത്. അൽ ഐനിൽ നിന്ന് അവധിയാഘോഷിക്കാൻ ദുബായിലെത്തി മടങ്ങുമ്പോൾ ശനിയാഴ്ച പുലർച്ച രണ്ടിന് ദുബായ് -അൽ ഐൻ റോഡിലായിരുന്നു അപകടം. റോഡിന് കുറുകെ മാൻ ഓടിയതിനെ തുടർന്ന് ഒരു വാഹനം അപകടത്തിൽപ്പെടുകയും ഇതു നോക്കാൻ കാർ നിറുത്തിയ രതീഷ് ബാബുവിനും മറ്റു മൂന്നു പേർക്കും നേരെ മറ്റൊരു വാഹനം പാഞ്ഞ് കയറുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. അൽ ഐനിലെ സ്വകാര്യ കെട്ടിട നിർമാണ കരാർ കമ്പനിയിലെ ജീവനക്കാരാണ് നാലു പേരും.സംസ്ക്കാരം ഇന്ന് രാവിലെ പെരുങ്ങാലയിലെ വീട്ടുവളപ്പിൽ.