ആലപ്പുഴ: ആലപ്പുഴയുടെ അമ്പത്തൊന്നാമത്തെ കളക്ടറായി എം.അഞ്ജന ഇന്ന് രാവിലെ 10 ന് ചുമതലയേൽക്കും. 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി പ്രവർത്തിച്ചുവരികയായിരുന്നു. ഡോ.അദീല അബ്ദുള്ള വയനാട് കളക്ടറായി സ്ഥലം മാറിപ്പോയ ഒഴിവിലേക്കാണ് നിയമനം.