ആലപ്പുഴ: ഫർണിച്ചർ വ്യാപാര കൂട്ടായ്മയായ 'ഫുമ്മ'യുടെ സംസ്ഥാന സമ്മേളനം ഇന്നു മുതൽ 17വരെ ആലപ്പുഴ കാമലോട്ട് കൺവെൻഷൻ സെന്ററിൽ നടക്കും.രാവിലെ 10.30ന് പതാക ഉയർത്തൽ. വൈകിട്ട് 3ന് സഞ്ചരിക്കുന്ന ഫർണിച്ചർ വാഹനത്തിന്റെ പ്രദർശനോദ്ഘാടനം ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി നിർവഹിക്കും. നാളെ വൈകിട്ട് 3ന് പ്രതിനിധി സമ്മേളനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. മൈ ഫുമ്മ സോഫ്റ്റ് വെയറിന്റെ ഉദ്ഘാടനം ടോമി പുലിക്കാട്ടിൽ നിർവഹിക്കും. 4ന് ജി.എസ്.ടി അവലോകനം നടക്കും.

17ന് വൈകിട്ട് 3ന് പൊതുസമ്മേളനം ഉദ്ഘാടനവും മാഗസിൻ പ്രകാശനവും മന്ത്രി തോമസ് ഐസക് നിർവഹിക്കും. സാമൂഹ്യക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി ജി.സുധാകരനും സൗജന്യ ഇൻഷ്വറൻസ് പദ്ധതിയുടെ ഉദ്ഘാടനവും സമ്മാന വിതരണവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ധനസഹായ പദ്ധതിയുടെ വിതരണം മന്ത്രി പി.തിലോത്തമനും നിർവഹിക്കും.