ആലപ്പുഴ: പാർലമെൻറ് തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ കോൺഗ്രസിന്റെ തോൽവി അനേഷിച്ച കെ.വി.തോമസ് കമ്മിറ്റിയുടെ ശുപാർശപ്രകാരം പിരിച്ചു വിട്ട നാല് ബ്ളോക്ക് കമ്മിറ്റികൾക്ക് പുതിയ പ്രസിഡൻറുമാരെ നിയമിച്ചു. ചേർത്തല, വയലാർ, കായംകുളം നോർത്ത്, കായംകുളം സൗത്ത് എന്നീ കമ്മിറ്റികളെയാണ് പിരിച്ചുവിട്ടത്.

പുതിയ പ്രസിഡൻറുമാർ: ചേർത്തല- അഡ്വ. പി. ഉണ്ണികൃഷ്ണൻ, വയലാർ - അഡ്വ. വി.എൻ.അജയൻ, കായംകുളം നോർത്ത് -എ. ജെ. ഷാജഹാൻ, കായംകുളം സൗത്ത് 'കെ. രാജേന്ദ്രൻ.