ആലപ്പുഴ: ഇടക്കാല ആശ്വാസം ഉടൻ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരളാ എൻ.ജി.ഓ സംഘിന്റെ നേതൃത്വത്തിൽ ഇന്ന് കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് അനിതാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ബി.എം.എസ് . ജില്ലാ പ്രസിഡന്റ് ടി.പി.വിജയൻ മുഖ്യ പ്രഭാഷണം നടത്തും. കെ മധു, എൽ.ജയദാസ്, ശ്രീജിത്ത് കരുമാടി, ഡി. ബാബുപിള്ള, എ. പ്രകാശ്, ജെ മഹാദേവൻ, സുമേഷ് ആനന്ദ് തുടങ്ങിയവർ നേതൃത്വം നൽകും.