ആലപ്പുഴ : കയർ കേരളയുടെ പ്രചാരണാർത്ഥമുള്ള കയർ വണ്ടി പര്യടനം ഇന്ന് ആലപ്പുഴ എസ്.ഡി കോളേജിൽ സമാപിക്കും. ചിത്രം വരച്ച കയർ പായ ഉപയോഗിച്ച് അലങ്കരിച്ച വാഹനത്തിനൊപ്പം നിന്ന് സെൽഫി എടുത്ത് സാമൂഹ്യമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവരിൽ നിന്ന് ഏറ്റവുമധികം ലൈക്ക് ലഭിക്കുന്നവർക്ക് സമ്മാനം നൽകുന്നുണ്ട്. അനിലാഷ് സുകുമാരൻ, ലീനാ രാജ് ആർ, വി.എസ്.വിനീത്, ഐസക്ക് ജോർജ് അറോജ്, സുനിൽ കുമാർ കെ, ചന്തു രമേശ് എന്നീ കലാകാരൻമാരാണ് കയർ വണ്ടിക്ക് രൂപം കൊടുത്തത്.