ആലപ്പുഴ: ബി.എസ്.എൻ.എല്ലിന് സംരക്ഷണം ആവശ്യപ്പെട്ടു ആലപ്പുഴ ബി.എസ്.എൻ.എൽ ഓഫീസിലേയ്ക്ക് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റി ഇന്ന് യുവജന മാർച്ച് നടത്തും. നഗരചത്വരത്തിൽ നിന്നും ആരംഭിക്കുന്ന മാർച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. മനു സി.പുളിക്കൽ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് ജെയിംസ് ശാമുവേലും സെക്രട്ടറി ആർ.രാഹുലും അറിയിച്ചു.