ഹരിപ്പാട്: മുട്ടം വിജ്ഞാന വികാസിനി വായനശാലയിൽ നാളെ വൈകിട്ട് 3ന് സേവന സ്പർശം ക്യാമ്പ് നടക്കും. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനക്ഷേമ പദ്ധതിയെ സംബന്ധിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം മുഞ്ഞനാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വായനശാല പ്രസിഡന്റ് ജോൺ തോമസ് അദ്ധ്യക്ഷനാകും. ജില്ലാ കോ-ഓർഡിനേറ്റർ അമൽ സജി പദ്ധതി വിശദീകരിക്കും.