ഹരിപ്പാട്: "വിദ്യാലയം പ്രതിഭകളോടൊപ്പം'' എന്ന വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായി തൃക്കുന്നപ്പുഴ ഗവ.എൽ.പി.സ്കൂളിലെ കുട്ടികൾ റിട്ട.പ്രൊഫ. ഡോ.സദാശിവനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരിച്ചു. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സുധിലാൽ തൃക്കുന്നപ്പുഴ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എം.എം.ശ്രീദേവി, എസ്.എം.സി. ചെയർപേഴ്സൺ അംബിക, അദ്ധ്യാപകരായ സൂസൺ, നസീമ, സന്ധ്യ, രാജി, എം.പി.ടി.ഐ പ്രസിഡന്റ് വസന്ത, എസ്.എം.സി.അംഗങ്ങളായ മുജീബ്, രജിത, സുപിത എന്നിവർ നേതൃത്വം നൽകി. വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി, അബ്ദുൾ ലത്തീഫ് പതിയാങ്കര, ആമിന അബ്ദുള്ള , രാജേഷ് തൃക്കുന്നപ്പുഴ, ശ്യാം തൃക്കുന്നപ്പുഴ, ടി.എസ് കലാധരൻ, സൈനുലാബ്ദീൻ കുമ്പളത്ത്,ഫ്രണ്ട്സ് ജമാൽ, നൗഷാദ് കൊക്കാട്ടുതറ, സുജിത് സുരൻ, ഫക്രുദ്ദീൻ അലി അഹമ്മദ് , ഷാജി മണലേൽ, പ്രദീപ് വാടച്ചിറയിൽ, ഡോ.ശശികല, കെ.എസ്.ശരൺ, വിനോദ്, ആദിൽ എന്നിവരെ നവംബർ 28 വരെയുള്ള ദിവസങ്ങളിൽ ആദരിക്കും.