ഹരിപ്പാട്: മുതുകുളം ഗ്രാമ പഞ്ചായത്തിൽ നിന്ന് സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്ന എല്ലാ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. 30ന് മുമ്പ് മസ്റ്ററിംഗ് നടത്താത്ത പെൻഷൻ ഗുണഭോക്താക്കൾക്ക് അടുത്ത ഗഡു മുതൽ പെൻഷൻ അനുവദിക്കില്ല. കിടപ്പ് രോഗികളുടെ വിവരങ്ങൾ തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറിയെ 29ന് മുമ്പ് അറിയിക്കണം. കിടപ്പ്‌ രോഗികളുടെ മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങളിൽ നിന്നും ഡിസംബർ 1 മുതൽ 5 വരെ നേരിട്ട് എത്തി നടത്തും.