വള്ളികുന്നം : സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താവായിരിക്കെ മരിച്ചവരുടെ പെൻഷൻ അനർഹർ കൈപ്പറ്റുന്നത് ഒഴിവാക്കുന്നതിലേക്ക് വള്ളികുന്നം പഞ്ചായത്തിൽ18 മുതൽ 30 വരെ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തും. കിടപ്പു രോഗികളുടെ മസ്റ്ററിംഗ് ഡിസംബർ ഒന്നുമുതൽ 5 വരെ ഉദ്യോഗസ്ഥർ വീടുകളിലെത്തി രേഖപ്പെടുത്തുമെന്ന് സെക്രട്ടറി അറിയിച്ചു.