prprppr

ചേർത്തല:പാർലമെന്റ് തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്നു പരിച്ചുവിടപ്പെട്ട ചേർത്തല,വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റികളിൽ പുതിയ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു.ചേർത്തലയിൽ മുൻ മുനിസിപ്പൽ ചെയർമാൻ പി.ഉണ്ണികൃഷ്ണനെയും വയലാറിൽ വയലാർ രവി എം.പിയുടെ പേഴ്‌സണൽ സെക്രട്ടറി വി.എൻ.അജയനെയുമായണ് നിയമിച്ചത്.മ​റ്റു ബ്ലോക്ക് ഭാരവാഹികളെ ജില്ലാ കോൺഗ്രസ് നേതൃത്വം തിരഞ്ഞെടുക്കും.

ആലപ്പുഴയിലെ തോൽവി അന്വേഷിച്ച കെ.വി.തോമസ് ചെയർമാനായുള്ള സമിതിയുടെ നിർദ്ദേശത്തെ തുടർന്നാണ് ചേർത്തല,കായംകുളം നിയോജക മണ്ഡലങ്ങളിലെ നാലു ബ്ലോക്ക് കമ്മി​റ്റികൾ കെ.പി.സി.സി പിരിച്ചുവിട്ടത്.തുടർന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ്,ഡി.സി.സി പ്രസിഡന്റ് എം.ലിജു,കെ.പി.സി.സി ജനറൽ സെക്രട്ടറി സജീവ് ജോസഫ് എന്നിവരടങ്ങുന്ന സമിതിക്കായിരുന്നു പുനസംഘടനാ ചുമതല.ഇവർ പലഘട്ടങ്ങളിലായി ചർച്ചകൾ നടത്തിയെങ്കിലും ഗ്രൂപ്പു തർക്കങ്ങൾ മൂലം തീരുമാനം നീണ്ടു.എ ഗ്രൂപ്പിനവകാശപ്പെട്ടിരുന്ന ചേർത്തലയിൽ ഗ്രൂപ്പിലെ പൊതു സമ്മതനായാണ് മുനിസിപ്പൽ ചെയർമാൻ സ്ഥാനം രാജിവെച്ച പി.ഉണ്ണികൃഷ്ണനെ നിശ്ചയിച്ചത്.
ഐ ഗ്രൂപ്പിലെ നാലാം ഗ്രൂപ്പിനായി നിശ്ചയിച്ചിരുന്ന വയലാറിലും പലപേരുകളും ഉയർന്നിരുന്നെങ്കിലും തർക്കങ്ങളുണ്ടായ സാഹചര്യത്തിലാണ് സമവായമായി വി.എൻ.അജയനെ നിശ്ചയിച്ചത്.നിലവിൽ ബ്ലോക്ക് എക്‌സിക്യുട്ടീവ് അംഗമാണ് അജയൻ.കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവത്തനം ആരംഭിച്ച അജയൻ സെന്റ് മൈക്കിൾസ് കോളേജ് യൂണിയൻ ചെയർമാനായും ജില്ലാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.1991 മുതൽ വയലാർ രവി എം.പിയുടെ പേഴ്സണൽ അസിസ്റ്റന്റായി പ്രവർത്തിക്കുന്നു.ബ്ലോക്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇരുവരേയും കയർകോർപ്പറേേൻ മുൻ ചെയർമാനും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ കെ.ആർ.രാജേന്ദ്രപ്രസാദ് അഭിനന്ദിച്ചു.