ആലപ്പുഴ: തിരുവനന്തപുരം പാൽക്കുളങ്ങരയിൽ ഗർഭിണിപ്പൂച്ചയെ കെട്ടിത്തൂക്കി കൊന്ന സംഭവത്തിന് പിന്നാലെ ആലപ്പുഴയിൽ ഒരു നായയെ കെട്ടിത്തൂക്കി കൊന്നത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.
രാമങ്കരി പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ കിടങ്ങറ തോട്ടുങ്കൽ പാലത്തിലാണ് നായയെ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. നായ പിടയുന്നതും പിന്നീട് മൃതദേഹം തോട്ടിലൂടെ ഒഴുകിപ്പോകുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ക്രൂരത ചെയ്തവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ സ്വദേശി സാലിവർമ്മ പൊലീസ് ചീഫിന് പരാതി നൽകി.