മാന്നാർ : പൊതുജന സേവന മേഖലയിലെ നൂതന ആശയ ആവിഷ്‌ക്കാരത്തിനുള്ള 2017 ലെ മുഖ്യമന്ത്രിയുടെ അവാർഡ് ബുധനൂർ ഗ്രാമപഞ്ചായത്തിന് സമ്മാനിച്ചു. തിരുവനന്തപുരം ദർബാർ ഹാളിൽ ചേർന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. വിശ്വംഭരപണിക്കർ 2.5 ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് ഏറ്റുവാങ്ങി. മന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എ.സി മൊയ്ദീൻ, കെ.കെ ഷൈലജ ടീച്ചർ എന്നിവർ പങ്കെടുത്തു.
കുട്ടമ്പേരൂർ ആറിന്റെ പുനരുജ്ജീവന പ്രവർത്തനവും ജലത്തെയും മണ്ണിനെയും സംരക്ഷിക്കുന്നതിനുള്ള മാതൃകാപരമായ പ്രവർത്തനത്തിനുമാണ് അവാർഡ് ലഭിച്ചത്.