പന്തളം : എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയൻ ആസ്ഥാന മന്ദിരത്തോടനുബന്ധിച്ച് ശിവഗിരി തീർത്ഥാടകർക്കും, ശബരിമല തീർത്ഥാടകർക്കും സൗജന്യമായി താമസിക്കാനും വിശ്രമിക്കാനും ഉള്ള സൗകര്യങ്ങൾ ഒരുക്കുന്നു. ഡോർമറ്ററികളുടെ നിർമ്മാണോദ്ഘാടനം 17ന് രാവിലെ യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് നിർവ്വഹിക്കും. യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ഡോ.എ.വി. ആനന്ദരാജ് പ്രൊജക്ട് റിപ്പോർട്ട് അവതരിപ്പിക്കും. വൈസ് പ്രസിഡന്റ് റ്റി. കെ. വാസവൻ, ഡയറക്ടർ മോഹനൻ പാറ്റൂർ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ കൗൺസിൽ അംഗങ്ങളായ സുരേഷ് മുടിയൂർക്കോണം, ഉദയൻ പാറ്റൂർ, ശിവജി ഉള്ളന്നൂർ, ദിലീപ്, രേഖ അനിൽ, അനിൽ ഐസെറ്റ്, രാജീവ് മങ്ങാരം, ശിവരാമൻ, ഡോ. എസ്.പുഷ്പാകരൻ, എസ്. ആദർശ്, സുധാകരൻ, സുകുസുരഭി, ഉദയൻ മങ്ങാരം, വി.കെ.രാജു, വിമല രവീന്ദ്രൻ, രമണി സുധർശനൻ, ഗീത റാവു തുടങ്ങിയവർ സംസാരിക്കും.