മാവേലിക്കര: അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി അറനൂറ്റിമംഗലം സർവ്വീസ് സഹകരണബാങ്ക് സംഘടിപ്പിക്കുന്ന സെമിനാർ നാളെ ഉച്ചക്ക് 2ന് അറനൂറ്റിമംഗലം എസ്.എൻ ഓഡിറ്റോറിയത്തിൽ നടക്കും. ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് ജയകുമാർ പാറപ്പുറത്ത് അദ്ധ്യക്ഷനാകും. റിട്ട.അസി.രജിസ്ട്രാർ എൻ.പത്മകുമാർ വിഷയാവതരണം നടത്തും. കെയർഹോം പദ്ധതിപ്രകാരം ബാങ്ക് നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ വീടിന്റെ താക്കോൽ ഇറവങ്കര വടക്കേത്തറയിൽ ചെല്ലമ്മയ്ക്ക് കെ.രാഘവൻ കൈമാറും. ഉന്നത വിജയികളെ മാവേലിക്കര കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ജി.ഹരിശങ്കർ അനമോദിക്കും. മുറ്റത്തെ മുല്ല പദ്ധതിയുടെ ഉദ്ഘാടനം കൺസ്യുമർഫെഡ് ഡയറക്ടർ ബോർഡംഗം കെ.മധുസൂദനൻ നിർവ്വഹിക്കും.