prpprprpr

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്തിൽ ഒ​റ്റപ്പെട്ട് താമസിക്കുന്നവർക്ക് കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ സ്‌നേഹിത പദ്ധതി സൗജന്യ ഭക്ഷണം ഒരുക്കും. ഡിസംബർ അവസാനവാരം കാരുണ്യ സ്പർശം പദ്ധതി ഉദ്ഘാടനം ചെയ്യും.

ഒ​റ്റപ്പെട്ട് കഴിയുന്ന വനിതകൾക്കായി തണ്ണീർമുക്കത്തെ സ്‌നേഹിത കോളിംഗ് ബെൽ പദ്ധതിയോടൊപ്പമാണ് സൗജന്യ ഭക്ഷണ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. പഞ്ചായത്തിനു കീഴിൽ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ഒ​റ്റപ്പെട്ട് താമസിക്കുന്നവരെ കണ്ടെത്തി അവർക്കാവശ്യമായ മാനസിക, സാമൂഹിക പിന്തുണ നൽകുന്ന പദ്ധതിയാണ് സ്‌നേഹിത കോളിംഗ് ബെൽ. ഒരാഴ്ച നീണ്ടുനിൽക്കുന്ന വാരാചരണത്തോടെയുളള പദ്ധതി എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്. ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. രേഷ്മ രംഗനാഥ്, രമ മദനൻ, സുധർമ്മസന്തോഷ്, ബിനിത മനോജ്, കെ.ജെ.സെബാസ്റ്റ്യൻ,സനിൽനാഥ്, സാനുസുധീന്ദ്രൻ, രമേഷ്ബാബു,കെ.ആർ.സുരേഷ് എന്നിവർ സംസാരിച്ചു. സി.ഡി.എസ് പ്രസിഡന്റ് ശ്രീജ ഷിബു സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി പി.സി.സേവ്യർ നന്ദിയും പറഞ്ഞു.